ldf
എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ തൃക്കളത്തൂരിൽ നടന്ന പ്രതിഷേധ സമരം മുൻ എം.എൽ.എ ബാബു പോൾ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർദ്ധനവില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരം മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ആയിരം കേന്ദ്രങ്ങളിൽ നടന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ എം.എൽ.എയുമായ ബാബു പോൾ തൃക്കളത്തൂരിലും, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ മൂവാറ്റുപുഴ പി.ഒ.ജംഗ്ഷനിലും, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം.ഇസ്മയിൽ വാഴപ്പിള്ളിയിലും, എൽ .ഡി എഫ് .കൺവീനർ എൻ. അരുൺ പേഴയ്ക്കാപ്പിള്ളിയിലും സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധ സമരം നടന്നത്.