medical-oxygwn

കൊച്ചി: സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന മെഡിക്കൽ ഓക്സിജന്റെ വില നിയന്ത്രിക്കാൻ സമിതിക്ക് രൂപം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ലീഗൽ മെട്രോളജി വകുപ്പ്, ഡ്രഗ്സ് കൺട്രോളർ, പെസോ (പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ്സ് സേഫ്ടി ഓർഗനൈസേഷൻ), കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എന്നിവയിൽ നിന്നുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതിയുണ്ടാക്കാനാണ് ആലോചിക്കുന്നത്. സ്വകാര്യ ആശുപത്രികൾക്ക് വിതരണം ചെയ്യുന്ന മെഡിക്കൽ ഓക്സിജന്റെ വില വർദ്ധിപ്പിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.