covid

കൊച്ചി: ജില്ലയിൽ ഇന്നലെ 1448 പേർക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12577 ആയി. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശ്വാസകരമായ നിലയിലേക്ക് കുറഞ്ഞുവരുന്നതയാണ് സൂചന. ഇന്നലത്തെ ടി.പി.ആ‌ർ. 8.24 ശതമാനം ആയിരുന്നു.

സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 2 പേരും 6 ആരോഗ്യപ്രവർത്തകരും ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും. അതേസമയം കർശനമായ നിയന്ത്രണങ്ങൾ തുടരുമ്പോഴും സമ്പർക്കവ്യാപനതോതിൽ മാറ്റമില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ച 1448 പേരിൽ 1418 ഉം സമ്പർക്കവ്യാപനമാണ്.

ചെല്ലാനം (60), പുത്തൻവേലിക്കര ( 59), കുമ്പളങ്ങി (48) തൃക്കാക്കര (47), കളമശേരി ( 41) എന്നിവിടങ്ങളിലാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്നലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്.

ടി.പി.ആർ 8.24

 ഇന്നലെ രോഗമുക്തിനേടിയവർ ................ 1329

 വീടുകളിൽ പുതുതായി നിരീക്ഷണത്തിലുള്ളത്......... 2232 .

 കൊവിഡ് ചികിത്സയ്ക്ക് ഒഴിവുള്ള കിടക്കകൾ ..... 3793

 കൊവിഡ് ബാധിച്ച് മരിച്ചവർ.....................................6
 ഹെൽപ്പ് ലൈൻ ( വാസ്കിൻ)

വാക്‌സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് :9072041170 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)