പറവൂർ: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 18.32 ശതമാനമായതി​നാൽ ഡി വിഭാഗത്തിൽ ഉൾപ്പെട്ട വടക്കേക്കര പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽവരും. 16.44 ശതമാനം ടി.പി.ആർ നിരക്കുള്ള പറവൂർ നഗരസഭയും 15.02 ടി.പി.ആർ നിരക്കുള്ള ചേന്ദമംഗലം പഞ്ചായത്തും സി വിഭാഗത്തിലാണ്. രണ്ടിടത്തും ലോക്ക് ഡൗൺ പ്രാബല്യത്തിലാകും. പുത്തൻവേലിക്കരയിൽ 10.2, ചിറ്റാറ്റുകരയിൽ 8.14, ഏഴിക്കരയിൽ 8.76 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ടി.പി.ആർ. ഇവയെല്ലാം ഭാഗിക ലോക്ക് ഡൗണുള്ള വിഭാഗത്തിലാണ്. ടി.പി.ആർ കുറവുള്ള ചില പഞ്ചായത്തുകൾ കൂടുതൽ രോഗികളുള്ള വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. ടി.പി.ആർ ഉയർന്നുനിൽക്കുന്ന സ്ഥലങ്ങളിൽ കുറയ്ക്കാൻ പരിശോധനകൾ വർദ്ധിപ്പിച്ചേക്കും