kerala

തിരുവനന്തപുരം: കേരള സർവകലാശാല ജൂൺ 15,16 തീയതികളിൽ ആരംഭിക്കുന്ന അവസാന സെമസ്റ്റർ ബിരുദ,​ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർവകലാശാല പരിധിക്കു പുറത്തുള്ള ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളും, സർവകലാശാല പരിധിക്കുള്ളിൽ ഉപകേന്ദ്രങ്ങളും അനുവദിക്കും. താല്പര്യമുള്ള വിദ്യാർത്ഥിക്കൾക്ക് സൗകര്യപ്രദമായ കേന്ദ്രമോ/ഉപകേന്ദ്രമോ അനുവദിച്ചു കിട്ടുന്നതിന് സർവകലാശാല വെബ്‌സൈറ്റിൽ സ്വന്തം പ്രൊഫൈൽ വഴി ജൂൺ 6 വൈകുന്നേരം 5 മണി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. നേരിട്ടോ,തപാൽ മുഖേനയോ സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ജൂൺ 15,16 തീയതികളിൽ ആരംഭിക്കുന്ന അവസാന സെമസ്റ്റർ ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ആ​രോ​ഗ്യ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാല പ​രീ​ക്ഷ​ക​ൾ​ 14​ ​മു​തൽ

തൃ​ശൂ​ർ​:​ ​കേ​ര​ള​ ​ആ​രോ​ഗ്യ​ശാ​സ്ത്ര​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 14​ ​മു​ത​ൽ​ ​ന​ട​ത്തും.​ 14​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​തേ​ർ​ഡ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​എം.​ബി.​ബി.​എ​സ് ​ഡി​ഗ്രി​ ​പാ​ർ​ട്ട് ​ര​ണ്ട് ​കം​ ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​തി​യ​റി​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.

ഫൈ​ന​ൽ​ ​ബി.​ഡി.​എ​സ് ​പാ​ർ​ട്ട് ​ര​ണ്ട് ​കം​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​തി​യ​റി​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ളും​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.​ ​ജൂ​ലാ​യ് 12​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​എം.​ഡി.​എ​സ് ​പാ​ർ​ട്ട് ​ഒ​ന്ന് ​ഡി​ഗ്രി​ ​റ​ഗു​ല​ർ​ ​/​ ​സ​പ്ലി​മെ​ന്റ​റി​ ​(2018​ ​സ്‌​കീം​)​ ​പ​രീ​ക്ഷ​യ്ക്ക് 11​ ​മു​ത​ൽ​ 24​ ​വ​രെ​ ​ഓ​ൺ​ലൈ​ൻ​ ​ആ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​പേ​പ്പ​റൊ​ന്നി​ന് 110​ ​രൂ​പ​ ​ഫൈ​നോ​ടെ​ 28​ ​വ​രെ​യും,​ 335​ ​രൂ​പ​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടെ​ ​ജൂ​ൺ​ 30​ ​വ​രെ​യും​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.​ ​ജൂ​ലാ​യ് ​പ​ന്ത്ര​ണ്ട് ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​എം.​ഡി.​എ​സ് ​പാ​ർ​ട്ട് ​ര​ണ്ട് ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2018​ ​ആ​ൻ​ഡ് 2016​ ​സ്‌​കീം​)​ ​പ​രീ​ക്ഷ​യ്ക്ക് 11​ ​മു​ത​ൽ​ 24​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​പേ​പ്പ​റൊ​ന്നി​ന് 110​ ​രൂ​പ​ ​ഫൈ​നോ​ടെ​ 28​ ​വ​രെ​യും,​ 335​ ​രൂ​പ​ ​സൂ​പ​ർ​ഫൈ​നോ​ടെ​ ​ജൂ​ൺ​ 30​ ​വ​രെ​യും​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​എം.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യു​ടെ​ ​റീ​ ​ടോ​ട്ട​ലിം​ഗ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.