samantha


മ​നോ​ജ് ​ബാ​ജ്‌​പേ​യ്,​ ​പ്രി​യാ​മ​ണി,​ ​സ​മാ​ന്ത​ ​അ​ക്കി​നേ​നി​ ​തു​ട​ങ്ങി​യ​വ​ർ​ ​അ​ഭി​ന​യി​ച്ച​ ​ഫാ​മി​ലി​ ​മാ​ൻ​ 2​ ​ലെ​ ​സാ​മ​ന്ത​യു​ടെ​ ​പ്ര​ക​ട​ന​ത്തെ​ ​പ്ര​ശം​സി​ച്ച് ​ആ​രാ​ധ​ക​ർ.​നേ​ര​ത്തെ​ ​ഫാ​മി​ലി​ ​മാ​ന്റെ​ ​ട്രെ​യി​ല​ർ​ ​റി​ലീ​സ് ​ചെ​യ്ത​പ്പോ​ൾ​ ​സാ​മ​ന്ത​ ​ശ്രീ​ല​ങ്ക​ൻ​ ​ത​മി​ഴ് ​പു​ലി​ക​ളെ​ ​അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന​ ​ത​ര​ത്തി​ൽ​ ​സാ​മ​ന്ത​ക്കെ​തി​രെ​ ​വി​ദ്വേ​ഷ​ ​ക്യാം​പെ​യി​ൻ​ ​ആ​ളി​ക്ക​ത്തി​യി​രു​ന്നു.​​എ​ന്നാ​ൽ​ ​വെ​ബ് ​സീ​രി​സി​ന്റെ​ ​റി​ലീസ് ചെയ്തതോടെ എല്ലാവരും ​താ​ര​ത്തി​ന്റെ പ്രകടനത്തെ ​പു​ക​ഴ്ത്തു​ക​യാ​ണ്.​ ​ത​ന്റെ​ ​രാ​ജി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​എ​ല്ലാ​വ​രും​ ​ഏ​റ്റെ​ടു​ത്ത​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​ഇ​പ്പോ​ൾ​ ​സാ​മ​ന്ത.
എ​ന്റെ​ ​ജ​ന്മ​നാ​ടി​ന്‌​വേ​ണ്ടി​ ​എ​ന്റെ​ ​ജീ​വ​ൻ​ ​ഞാ​ൻ​ ​ന​ൽ​കും,​ ​എ​ന്റെ​ ​ജ​ന്മ​ ​നാ​ടി​നു​വേ​ണ്ടി​പോ​രാ​ടാ​നു​ള്ള​ ​ആ​യു​ധ​മാ​ണ് ​ ഞാ​ൻ​ എ​ന്ന​ ​രാ​ജി​യു​ടെ​ ​ഡ​യ​ലോ​ഗ് ​ആ​ഘോ​ഷി​ക്കു​ക​യാ​ണ് ​താ​ര​ത്തി​ന്റെ​ ​ആ​രാ​ധ​ക​ർ.​ ​'​രാ​ജി​ ​എ​നി​ക്ക് ​സ്‌​പെ​ഷ​ലാ​ണ്.​ ​രാ​ജി​യു​ടെ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് ​ഏ​റെ​ ​സം​വേ​ദ​ന​ക്ഷ​മ​ത​യും​ ​ബാ​ല​ൻ​സി​ങ്ങും​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു.​ ​ഈ​ലം​ ​യു​ദ്ധ​ത്തി​ലെ​ ​സ്ത്രീ​ക​ളു​ടെ​ ​ക​ഥ​ക​ൾ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​ത​മി​ഴ്‌​പോ​രാ​ട്ട​ത്തി​ന്റെ​ഡോ​ക്യു​മെ​ന്റ​റി​ക​ൾ​ ​ക്രി​യേ​റ്റീ​വ് ​ടീം​ ​റ​ഫ​റ​ൻ​സി​നാ​യി​ ​ന​ൽ​കി​യി​രു​ന്നു.​ ​എ​ല്ലാ​ ​പ്ര​ശം​സ​യ്ക്കും​ ​ന​ന്ദി​ - സാ​മ​ന്ത​യു​ടെ​ ​വാ​ക്കു​ക​ൾ.