കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ കാളിദാസ്ജയറാം നായകൻ. റൈസ് ഈസ്റ്റ് ക്രീയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്നചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ല. കാളി, വണക്കം ചെന്നൈഎന്നീ ചിത്രങ്ങൾക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്നചിത്രമാണിത്.
മീൻ കുഴമ്പും മൺ പാനയും, ഒരു പക്കാ കഥ, പാവ കഥകൾ, പുത്തം പുതുകാലൈയ് എന്നീ ചിത്രങ്ങൾക്ക് ശേഷം കാളിദാസ് ജയറാം സുപ്രധാന വേഷംകൈകാര്യം ചെയ്യുന്ന തമിഴ ചിത്രമായിരിക്കും ഇത്. കറുപ്പൻ,വൃന്ദാവനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താന്യ രവിചന്ദ്രൻ ആണ്ചിത്രത്തിൽ നായിക.
തിമിരു പിടിച്ചവൻ, സമർ, കാളി, വണക്കം ചെന്നൈ എന്നീ ഒരുപിടിചിത്രങ്ങളുടെ സിനിമട്ടോഗ്രാഫറായി പ്രവർത്തിച്ച റീചാർഡ് എം നാഥനാണ് ഛായാഗ്രാഹകൻ.