muttil

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കു പിന്നിലെ ഉദ്യോഗസ്ഥ കള്ളക്കളി പുറത്തുകൊണ്ടുവന്ന കോഴിക്കോട് ഫ്ളൈയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. ധനേഷ് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിലെ ശുപാർശകൾ:

 വയനാട്- കോഴിക്കോട് അതിർത്തിയിലെ ലക്കിടി വനം ചെക്പോസ്റ്റിൽ ജീവനക്കാരുടെ എണ്ണം കൂട്ടണം.

 ചെക്പോസ്റ്റ് സംവിധാനമില്ലാത്ത ഒട്ടനവധി റോഡുകളുള്ളതിനാൽ ചെക് ഇൻ സ്റ്റേഷനുകൾ സ്ഥാപിച്ച് രാത്രികാല പരിശോധനയും വാഹനപരിശോധനയും ശക്തമാക്കണം.

 ഫോറം 4 പാസ് പ്രകാരം തടികൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകുംമുമ്പ് വനംഉദ്യോഗസ്ഥൻ പാസ് പരിശോധിച്ച് ഉറപ്പുവരുത്തണം

 പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷൻ അനുവദിച്ച ഡിപ്പോകളിൽ സ്റ്രോക്കിന് ആനുപാതികമായേ ഫോറം 4 പാസ് അനുവദിക്കാവൂ.

 തുടർച്ചയായ പട്രോളിംഗും മൊബൈൽ സ്ക്വാഡുകളുടെ പ്രവർത്തനവും ഊർജ്ജിതമാക്കണം.