വഞ്ചിയൂർ: കെ.എസ്.എഫ്.ഇ ശ്രീകാര്യം ബ്രാഞ്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. ബ്രാഞ്ചിന്റെ പ്രവർത്തനോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൽ.എസ്. ആതിര, കൗൺസിലർമാരായ സ്റ്റാൻലി ഡിക്രൂസ്, എൽ.എസ്. സാജു, കെ.എസ്.എഫ്.ഇ തിരുവനന്തപുരം എ.ജി.എം സി. വിജയകുമാർ ,​മാനേജർ എസ്. അരുൺ ബോസ് എന്നിവർ പങ്കെടുത്തു.