കരകുളം: പുരവൂർക്കോണം റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് വേണ്ടി പലിശരഹിത വായ്പാ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് വി.കെ. അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി

ചെയർമാൻ വി. രാജീവ് ആദ്യവായ്പ വിതരണംചെയ്തു. അസോസിയേഷൻ സമാഹരിച്ച ആരോഗ്യസുരക്ഷാസാമഗ്രികൾ ഡോ. സുധാകർ പഞ്ചായത്തിന് കൈമാറി. അസോസിയേഷൻ സെക്രട്ടറി അഡ്വ. ദിനേശ്, ട്രഷറർ ജോമോൻ ചാക്കോ എന്നിവർ പങ്കെടുത്തു.