തിരുവനന്തപുരം: കേരളകൗമുദി​ തി​രുവനന്തപുരം യൂണി​റ്റി​ലെ ഗ്രാഫി​ക് ഡി​സൈനറായി​രുന്ന അഭയരാജി​ന്റെ അകാല നി​ര്യാണത്തി​ൽ കേരളകൗമുദി​ ജീവനക്കാർ അനുശോചി​ച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് കേരളകൗമുദി​ നോൺ​ ജേർണലി​സ്റ്റ്സ് അസോസി​യേഷൻ സംഘടി​പ്പി​ച്ച അനുശോചന യോഗത്തി​ൽ യൂണി​യൻ ജനറൽ സെക്രട്ടറി​യും പ്രൊഡക്ഷൻ ഹെഡുമായ കെ.എസ്. സാബു,​ തി​രുവനന്തപുരം യൂണി​റ്റ് ചീഫ് എസ്. വിക്രമൻ, ഡെപ്യൂട്ടി​ എഡി​റ്റർ വി.എസ്. രാജേഷ്, കൗമുദി​ ചാനൽ ഹെഡ് എ.സി​. റെജി​, മാർക്കറ്റിംഗ് മാനേജർ എസ്. വിമൽകുമാർ, ഡി.ടി.പി മാനേജർ എം.ആർ. സുരേഷ് രാജ് തുടങ്ങിയവർ സംസാരിച്ചു.