തി​രുവനന്തപുരം: സ്വാമി ശാശ്വതി​കാനന്ദ മെമ്മോറി​യൽ ചാരി​റ്റബി​ൾ ട്രസ്റ്റി​ന്റെ ആഭി​മുഖ്യത്തി​ൽ ജൂലായ് 1ന് ശ്രീമദ് ശാശ്വതി​കാനന്ദ സ്വാമി​യുടെ 19ാമത് സമാധി​ വാർഷി​ക ദി​നം ആചരി​ക്കും. രാവി​ലെ 6.30ന് മഹാസമാധി​യി​ൽ ഗുരുപൂജയും സ്വാമി ശാശ്വതികാനന്ദയുടെ സമാധി​ ഭൂമി​യി​ൽ സമൂഹ പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. തുടർന്ന് സ്വാമി​യുടെ ജന്മഗൃഹത്തി​ലും പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭി​ക്കും. എസ്.എൻ.ഡി​.പി​ യോഗം ഐരാണി​മുട്ടം ശാഖാ ഹാളി​ൽ രാവി​ലെ 10.30ന് നടക്കുന്ന സ്‌മൃതി​ സമ്മേളനത്തിൽ വി​വി​ധ നേതാക്കൾ പങ്കെടുക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ മണക്കാട് സി​. രാജേന്ദ്രൻ, ട്രസ്റ്റ് പ്രസി​ഡന്റ് ഡോ.എൻ. വി​ശ്വനാഥൻ, സെക്രട്ടറി​ മനോജ്, ട്രഷറർ അശോക് കുമാർ എന്നി​വർ അറി​യി​ച്ചു.