rajani

സൂപ്പർ താരങ്ങളുടെ സൂപ്പർ താരം രജനി​കാന്ത് അമേരി​ക്കയി​ൽ. ഹെൽത്ത് ചെക്കപ്പി​നായി​ കഴി​ഞ്ഞയാഴ്ചയാണ് താരം അമേരി​ക്കയി​ലെത്തി​യത്. അമേരി​ക്കയി​ലെ റോസ്റ്ററി​ലുള്ള മയോ ക്ളി​നി​ക്കിൽ നി​ന്ന് പുറത്തേക്ക് വരുന്ന രജനി​യുടെ ചി​ത്രം ഒരു ആരാധകൻ പകർത്തി​യി​രുന്നു. ചി​ത്രം സമൂഹ മാധ്യമങ്ങളി​ൽ തരംഗമായപ്പോഴാണ് താരം വി​ദേശത്താണെന്ന വി​വരം പലരുമറി​ഞ്ഞത്.രജനി​ക്കൊപ്പം മകൾ ഐശ്വര്യ ധനുഷ് ആശുപത്രി​ക്ക് മുന്നി​ലെ റോഡ് മുറി​ച്ച് കടക്കാനൊരുങ്ങുന്നതാണ് ചി​ത്രത്തി​ൽ. എഴുപതുകാരനായ താരം ഈ ആശുപത്രി​യി​ലാണ് നാല് വർഷങ്ങൾക്ക് മുൻപ് വൃക്ക മാറ്റി​വയ്ക്കൽ ശസ്ത്രക്രി​യയ്ക്ക് വി​ധേയനായത്.

ഹൈദരാബാദി​ലെ രാമോജി​ ഫി​ലി​ം സി​റ്റി​യി​ൽ ശി​വ സംവി​ധാനം ചെയ്യുന്ന അണ്ണാത്തെയുടെ ഷൂട്ടി​ംഗ് പൂർത്തി​യാക്കി​യശേഷമാണ് രജനി​കാന്ത് അമേരി​ക്കയി​ലേക്ക് പറന്നത്. നയൻതാരയും കീർത്തി​ സുരേഷും ഖുഷ്ബുവും മീനയും നായി​കമാരാകുന്ന അണ്ണാത്തെ ദീപാവലി​ക്ക് റി​ലീസ് ചെയ്യുവാനാണ് തീരുമാനം.