കൊച്ചി: കേന്ദ്രസർക്കാർ ഫെയിം-2 സ്‌കീം പ്രകാരം സബ്സിഡി ഉയർത്തിയതിന്റെ ചുവടുപിടിച്ച് പ്രമുഖ ഇലക്‌ട്രിക് ടൂവീലർ നിർമ്മാതാക്കളായ ഹീറോ ഇലക്‌ട്രിക് വിവിധ മോഡലുകൾക്ക് 12 മുതൽ 33 ശതമാനം വരെ വിലകുറച്ചു. ഫോട്ടോൺ എച്ച്.എക്‌സിന് വില ഇതോടെ 79,940 രൂപയിൽ നിന്ന് 71,449 രൂപയായി കുറയും. നൈക്‌സ് എച്ച്.എക്‌സ് മോഡലിന്റെ വില 1.13 ലക്ഷം രൂപയിൽ നിന്ന് താഴുന്നത് 85,136 രൂപയിലേക്കാണ്. 58,980 രൂപയാണ് ഒപ്‌ടിമ ഇ.ആറിന്റെ പുതുക്കിയ വില; നേരത്തേ വില 78,640 രൂപയായിരുന്നു.
പരമ്പരാഗത പെട്രോൾ സ്‌കൂട്ടറുകളുമായി ഇപ്പോൾ കാര്യമായ വില വ്യത്യാസമില്ലെന്നതും പെട്രോൾ വില റെക്കാഡ് ഉയരത്തിൽ എത്തിയതിനാലും വില കുറച്ച നടപടി വൻ വില്പന നേട്ടം സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് ഹീറോ ഇലക്‌ട്രിക്കിനുള്ളത്.