കൊച്ചി: ജാഗ്വാർ ലാൻഡ് റോവറിന്റെ ബ്രാൻഡ് ന്യൂ 2021 വേളാർ വിപണിയിലെത്തി. 79.87 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ആർ-ഡൈനാമിക് എസ് ട്രിം പതിപ്പുള്ള വേളാറിന് ഇൻജിനിയം 2.0 ലിറ്റർ പെട്രോൾ, ഡീസൽ വേരിയന്റുകളുണ്ട്. 184 കെ.ഡബ്ള്യു കരുത്തും 365 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ളതാണ് പെട്രോൾ എൻജിൻ. 150 കെ.ഡബ്ള്യു കരുത്താണ് ഡീസൽ എൻജിനുള്ളത്; ടോർക്ക് 430 എൻ.എം.
3ഡി സറൗണ്ട് കാമറ, ഇലക്‌ട്രോണിക് എയർ സസ്‌പെൻഷൻ, പി.എം 2.5 ഫിൽട്ടറോട് കൂടിയ കാബിൻ എയർ അയണൈസേഷൻ, അത്യാധുനിക ഇൻഫോടെയ്‌ൻമെന്റ് സംവിധാനം എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങൾ പുത്തൻ വേളാറിനുണ്ട്. ലോകത്ത് സാങ്കേതികവിദ്യയിൽ ഏറ്റവും മികച്ച മോഡലാണ് വേളാറെന്നും ക്ളീനർ, സേഫർ, സ്മാർട്ടർ എസ്.യു.വിയാണ് ഇതെന്നും ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ പറയുന്നു. മനോഹരവും പ്രായോഗികവുമായ ഡിസൈനും വേളാറിന്റെ മികവാണ്.