ഇടുക്കി: ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവ് ലക്ഷദ്വീപ് ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചു. ദ്വീപിലെ ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന സമീപനമാണ് അഡ്മിനിസ്‌ട്രേറ്റർ സ്വീകരിക്കുന്നതെന്ന്ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു.
കെ.എസ്.യു സംസ്ഥാന, ജില്ല, നിയോജകമണ്ഡലം, യൂണിറ്റ് ഭാരവാഹികളടക്കം ആയിരത്തോളം വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ ജ്വാല തെളിയിച്ചു കൊണ്ട് സേവ് ലക്ഷദ്വീപ് ഐക്യദാർഢ്യ ജ്വാലയിൽ പങ്കാളികളായി.