vidhuraj

തൊടുപുഴ: കാൻസർ ബാധിച്ച നിർധനയായ വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു. കുമാരമംഗലം കുന്നേൽ സജിയുടെ ഭാര്യ വിധു (32) മൂന്ന് വർഷമായി കാൻസർ രോഗത്തിന് ചികിത്സയിലാണ്. തുടർച്ചയായ റേഡിയേഷൻ മൂലം കിഡ്‌നിയിലേക്കുള്ള ഞരമ്പ് ചുരുങ്ങി പോകുന്നു. നാട്ടുകാരുടെ സഹായത്താൽ രണ്ട് ശസ്ത്രക്രിയ കഴിഞ്ഞു. ഇനി ജീവൻ നിലനിറുത്തണമെങ്കിൽ ഒരു ശസ്ത്രക്രിയ കൂടി നടത്തണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ആറിന് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. ഓപ്പറേഷന് രണ്ടര ലക്ഷം രൂപയാണ് ചിലവ്. മരുന്നിനും മറ്റുമായി ചിലവുകൾ വേറെയുമുണ്ട്. മറ്റ് മാർഗങ്ങളൊന്നുമില്ലാത്ത ഈ നിർധന കുടുംബം നാട്ടുകാരുടെ സഹായം തേടുകയാണ്. കുമാരമംഗലം യൂണിയൻ ബാങ്കിൽ വിധുവിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ- 520191028477878. IFSC code- UBI NO:544540.