വണ്ണപ്പുറം :ലോക്ക് ഡൌൺ കാലത്തു വണ്ണപ്പുറ ഗ്രാമപഞ്ചായത്തിന്റെ മലയോര മേഖലകളിൽ വ്യാജമദ്യം നിർമ്മാണവും വിലപ്പനയും നടക്കുന്നതായി പരാതി .മുണ്ടൻമുടി ,ചീങ്കൽസിറ്റി,കാളിയാർ ,മുള്ളൻകുത്തി ,പ്രേദേശങ്ങളിൽ അനാധകൃത മദ്യനിർമ്മാണവും വിൽപ്പനയും നടക്കുന്നതായാണ് ആരോപണം .
കർണാടക വിസ്‌കി എന്ന പേരിൽ പായ്ക്കറ്റുകളിലും മദ്യം ലഭ്യമാണത്രെ .ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെ വിലകളിലാണ് വിൽപ്പന നടത്തുന്നത് . എറണാകുളം ജില്ലയിലേക്ക് ഇടവഴികൾ ഉള്ളതും മദ്യം കടത്തുന്നതിന് അനുകൂല സാഹചര്യമാണ് .പോലീസ് ,എക്‌സൈ സ് ഉദ്യോഗസ്ഥരുടെ ശ്രെദ്ധയിൽ പെടാതെ ജില്ലകൾ കടന്നു പോകുവാനുള്ള സാഹചര്യം അനധികൃത മദ്യ വിൽപ്പന സംഘം പ്രയോജനപ്പെടുത്തുകയാണ് .