മുട്ടം: മർച്ചന്റ് അസോസിയേഷൻ മുട്ടം യൂണീറ്റിൽ അംഗങ്ങളായിട്ടുള്ള മുഴുവൻ വ്യാപാരകൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സൗജന്യ കൊവിഡ് ആന്റിജൻ ടെസ്റ്റ്‌ നടത്തും.വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലാണ് ടെസ്റ്റ്‌ നടത്തുന്നത്. താല്പര്യമുള്ളവർ മുട്ടം മർച്ചന്റ് അസോസിയേഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ അറിയിച്ചു.