കുടയത്തൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് കുടയത്തൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സാമൂഹ്യ അടുക്കള ജീവനക്കാർക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ഉഷ വിജയന്റേയും വാർഡ് മെമ്പർ ശ്രീജിത്തിന്റേയും നേതൃത്വത്തിൽ ഹോണറേറിയം കൈമാറി. കുടയത്തൂർ പഞ്ചായത്തിൽ മേയ് 14 മുതൽ സാമൂഹ്യ അടുക്കള പ്രവർത്തിക്കുന്നുണ്ട്. ഓരോ ദിവസവും പഞ്ചായത്തിലെ വിവിധ വാർഡുകളിലായി നൂറോളം ആളുകൾക്ക് സാമൂഹ്യ അടുക്കളയിൽ നിന്ന് സൗജന്യമായി ഭക്ഷണം നൽകി വരുന്നുണ്ട്.സാമൂഹ്യ അടുക്കളയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് ഒരു ദിവസം 400 രൂപ ഹോണറേറിയം അനുവദിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ ഉത്തരവ് നൽകിയിരുന്നു. ഹോണറേറിയത്തിന് തനത് ഫണ്ടിൽ നിന്ന് ചിലവാകുന്ന തുക പിന്നീട് ഓരോ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാരിൽ നിന്ന് നൽകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.സാമൂഹ്യ അടുക്കള പ്രവർത്തിക്കുന്ന മുഴുവൻ ദിവസങ്ങളിലും ജീവനക്കാർക്ക് ഹോണറേറിയം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഉഷ വിജയൻ പറഞ്ഞു.