ചെറുതോണി.സിമന്റ്, കമ്പി വില വർദ്ധന തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും കല്ലും മെറ്റലും മണലും കുറഞ്ഞ വിലയിൽ ലഭ്യമാക്കണമെന്നും കർഷക യൂണിയൻ സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു. ഒരു ചാക്ക് സിമന്റിന് നാല് മാസം കൊണ്ട് 360 രൂപയിൽ നിന്ന് 500 രൂപയായി ഉയർന്നതും ഒരു കിലോ കമ്പി ക്ക് 56 രൂപയിൽ നിന്നും 10 2 രൂപയായി ഉയർന്നതും മൂലം നിർമ്മാണ മേഖല പ്രതിസന്ധിയിലായിരിക്കുന്നു. കല്ല്, മെറ്റൽ, മണൽ കിട്ടാനില്ല. അപൂർവ്വമായി കിട്ടണമെങ്കിൽ വലിയ വില കൊടുക്കണം സാധാരണക്കാർ മുതൽ എല്ലാ വിഭാഗം ജനങ്ങളെയും ഇത് ദുരിതത്തിലായിരിക്കുകയാണ്.