sbi

ഇടുക്കി: സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൈനാവ് ശാഖയുടെ ആഭിമുഖ്യത്തിൽ അവശ്യ വസ്തുക്കൾ ജില്ലാ ഭരണകൂടത്തിനും തിരഞ്ഞെടുത്ത മൂന്നു പി എച്ച്‌സികൾക്കും നൽകി.
ബാങ്ക് മാനേജർ കെ.ജി. ശ്യാംകുമാറിന്റെ നേതൃത്വത്തിൽ സാധന സാമഗ്രികൾ ജില്ലാ കളക്ടർ എച്ച്. ദിനേശന് കൈമാറി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നൽകി. ജില്ലാ ആരോഗ്യ ഓഫീസിനു വേണ്ടി 2,25000 രൂപയുടെ ശ്വസനോപകരണങ്ങളും മാസ്‌കുകളുമാണ് ജില്ലാ കളക്ടർ ഏറ്റുവാങ്ങിയത്. ബാക്കി 45000 രൂപയുടെ സാധനങ്ങൾ വാഴത്തോപ്പ്, വാത്തിക്കുടി, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ പി.എച്ച് സി കൾക്കും നൽകി.
ശ്വസനോപകരണങ്ങൾ, മാസ്‌കുകൾ, സാനിടൈസർ, കൈയുറകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന കിറ്റുകളാണ് കൈമാറിയത്. കളക്ടറുടെ ചേംബറിൽ ചേർന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ഡിഎംഒ ഡോ. എൻ. പ്രിയ, എൻ എച്ച് എം കോ ഓർഡിനേറ്റർ ഡോ. സുജിത് സുകുമാരൻ, എസ് ബി ഐ ഫീൽഡ് പ്രതിനിധി എസ്.ഷാബു, സ്റ്റാഫ് യൂണിയൻ പ്രതിനിധി ബെന്നി തോമസ് എന്നിവർ പങ്കെടുത്തു.