deen

ചെറുതോണി: ഇടുക്കി കെയർ ഫൗണ്ടേഷൻ മരിയാപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ക്ലീൻ മരിയാപുരം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മരിയാപുരം പഞ്ചായത്തിലെ പതിനാല് വെയിറ്റിംഗ് ഷെഡുകൾ ക്ലീൻ ചെയ്യുന്ന ദൗത്യമാണ് ഐ.സി.എഫ്. ഏറ്റെടുത്തിട്ടുള്ളത്. നിരവധി ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ ഉടനീളം നടന്നുവരുന്നുണ്ട്. പഞ്ചായത്തിലെ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന കിഡ്‌നി രോഗികൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുന്നു. നിർദ്ധനരായിട്ടുള്ള മൂന്നുപേർക്കുള്ള ഭവനങ്ങളുടെ നിർമ്മാണം നടന്നുവരുന്നു.അഞ്ചേക്കറോളം തരിശുഭൂമി ഏറ്റെടുത്തു വിവിധയിനം പച്ചക്കറികൾ, വാഴ തുടങ്ങിയ കൃഷികൾ ചെയ്തുവരുന്നു. കൊവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നതിനും ഭക്ഷണസാധനങ്ങൾ എത്തിച്ചുകൊടുക്കുക, മരുന്ന് എത്തിച്ചു കൊടുക്കുക, തുടങ്ങിയ പ്രവർത്തനങ്ങളിൽ ട്രസ്റ്റ് സജീവമാണ്. . ക്ലീൻ മരിയാപുരം, പദ്ധതിയുടെ ഉദ്ഘാടനം ട്രസ്റ്റ് ചെയർമാൻ അഡ്വ: ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. മരിയാപുരം യൂണിറ്റ് പ്രസിഡന്റ് ജോബി മാത്യു അദ്ധ്യ്യക്ഷത വഹിച്ച ചടങ്ങിൽ കെ. പി. സി. സി. എക്‌സിക്യൂട്ടീവ് അംഗം എ പി ഉസ്മാൻ മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.