തൊടുപുഴ: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി 20 ശാഖകൾക്ക് കൂടി തൊടുപുഴ യൂണിയൻ സാമ്പത്തിക സഹായം നൽകി. ഇന്നലെ വെൺമണി, വണ്ണപ്പുറം, ഉടുമ്പന്നൂർ മേഖലകളിലെ ശാഖകൾക്കുള്ള ധനസഹായം യൂണിയൻ കൺവീനർ വി. ജയേഷ്, വൈസ് ചെയർമാൻ ഡോ. കെ. സോമൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. കഞ്ഞിക്കുഴി, പഴയിരിക്കണ്ടം, വെൺമണി, ബാലനാട്, പുളിക്കതൊട്ടി, വണ്ണപ്പുറം, മുള്ളരിങ്ങാട്, മുണ്ടൻമുടി, കാളിയാർ ടൗൺ, തൊമ്മൻകുത്ത്, കാളിയാർ, കോടിക്കുളം, ഉടുമ്പന്നൂർ, കരിമണ്ണൂർ, വെള്ളാന്താനം, ചെപ്പുകുളം, ഓലിക്കാമറ്റം, മലയിഞ്ചി, പെരിങ്ങാശ്ശേരി, കുളപ്പാറ ശാഖകൾക്കാണ് തുക വിതരണം ചെയ്തത്.