കരിമണ്ണൂർ: ആനിക്കുഴ യംഗ്‌കേരള പബ്ലിക് ലൈബ്രററിയുടെ ആഭിമുഖ്യത്തിൽ തറപ്പേൽ ലക്ഷം വീട്‌കോളനിയിലെ മുഴുവൻ വീടുകളിലും ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് ആനിക്കുഴ തറപ്പേൽ നാല് സെന്റ്‌കോളനി കൊവി ഡ് മൂലം കണ്ടയ്‌മെന്റ്‌സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. അൻപതോളം കുടുംബംഗങ്ങളിലായി 130 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ ഏറെപേർക്കും ഇതിനോടകം കൊവിഡ് ബാധിച്ചിട്ടുണ്ട്. ഒരു മാസത്തോളമായി ഇവർക്ക് പുറംലോകവുമായി ബന്ധമില്ല. ലൈബ്രററി പ്രസിഡന്റ്‌ജോർജ്ജ അഗസ്റ്റിൻ ഭക്ഷ്യ കിറ്റ്‌കോളനിയിലെ സന്നദ്ധ പ്രവർത്തകരെ ഏൽപിച്ചു. ലൈബ്രററി സെക്രട്ടറി എം.വിജോസ് , ഭരണ സമിതി അംഗങ്ങളായ പി.പിജോർജ്ജ്, ബെന്നിജോർജ്ജ്, കെ.വിസേവ്യർ , സാബു മാത്യു, ബിബിൻജോസ് , എന്നിവർനേതൃത്വം നൽകി. സെബിൻ ആന്റണിയുടെനേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകർ ഭക്ഷ്യ കിറ്റുകൾ വീടുകളിലെത്തിച്ചു.