തൊടുപുഴ: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജീവനക്കാരും അദ്ധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ പ്രകടനം നടത്തി. ജില്ലാ തല ഉദ്ഘാടനം തൊടുപുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനുമുന്നിൽ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനം ചെയ്തു. എഫ് സി റ്റി ഒ ജില്ലാ പ്രസിഡന്റ് ഷാമോൻലൂക്ക് അദ്ധ്യക്ഷതവഹിച്ചു.ജില്ലാ സെക്രട്ടറി സി .എസ് .മഹേഷ് സ്വാഗതം പറഞ്ഞു. കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം വി ബി വിനയൻ, കെ എസ് ടി എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ എം ഷാജഹാൻ, കെ എം സി എസ് യു ജില്ലാ പ്രസിഡന്റ് വി എസ് എം നസീർ എന്നിവർ സംസാരിച്ചു. ഇടുക്കിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് .സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ സെക്രട്ടറി വി .എസ് .സുനിൽ, അജിമോൻ(കെ എസ് ടി എ ), ഡി ഷാജു, എസ് ബിനോജ് എന്നിവർ സംസാരിച്ചു.
ദേവികുളത്ത് എൻജിഒ യൂണിയൻ ജില്ലാകമ്മിറ്റി അംഗം എം .ബി. ബിജു ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി എം രവികുമാർ, കെ രാമകൃഷ്ണൻ (കെജിഒഎ), ആർ വിജയകുമാർ എന്നിവർ സംസാരിച്ചു.