painapple
ജനമൈത്രി എക്‌സൈസ് ആദിവാസി ഊരുകളിൽ പൈനാപ്പിളുകൾ വിതരണം ചെയ്യുന്നു

ദേവികുളം: കൊവിഡ് കാലത്ത് ആദിവാസി ഊരുകളിൽ പൈനാപ്പിൾ വിതരണം ചെയ്ത് ദേവികുളം എക്‌സൈസ്. ട്രൈബൽ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി. അടിമാലിയുമായി ചേർന്ന് കിടക്കുന്ന പടികപ്പ്, ഒഴുവത്തടം ആദിവാസി മേഖലകളിലും ഇരുമ്പുപാലത്തെ കൊവിഡ് സെന്ററിലും പൈനാപ്പിൾ വിതരണം ചെയ്തു. ഏകദേശം 1800ഓളം പൈനാപ്പിളുകളാണ് വിതരണത്തിനായി എത്തിച്ചിരുന്നത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി .കെ .സുനിൽ രാജ്, അടിമാലി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സി. എൻ. ഗിരീഷ്‌കുമാർ, പ്രിവന്റീവ് ഓഫിസർ ആർ. സജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ നെൽസൻ മാത്യു, അനൂപ് സോമൻ, അനുപ് പി ബി, ഡ്രൈവർ നിതിൻ ജോണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അടിമാലി പഞ്ചായത്ത് രണ്ടാം വാർഡംഗം കെ ജെ ബാബു പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.