മുട്ടം: കൊവിഡ് വ്യാപനത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് ഡി വൈ എഫ് ഐ മുട്ടം പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി.പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി 1000 കുടുംബംങ്ങൾക്ക് കിറ്റുകൾ എത്തിക്കാനാണ് ഡി വൈ എഫ് ഐ പഞ്ചായത്ത്‌ കമ്മറ്റി തീരുമാനം.ബ്ലോക്ക് സെക്രട്ടറി രതീഷ്, പ്രസിഡണ്ട് ആൽബിൻ വടശ്ശേരി,കമ്മിറ്റി അംഗങ്ങളായ ഷമീർ വി എം,സനൽകുമാർ, അജ്‌സൽ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.