water

വെള്ളിയാമറ്റം: ജലവിതരണ വകുപ്പിന്റെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് വെള്ളിയാമറ്റം കാഞ്ഞാർ റോഡരുകിൽ വെള്ളിയാമറ്റം ടൗണിൽ നിന്ന് ഇരുനൂറുമീറ്റർ അകലത്തിൽ പൊട്ടി വെള്ളം പാഴാകുന്നത്. പൈപ്പ് പൊട്ടി വെള്ളം ചീറ്റി തെറിച്ച് പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. എന്നാൽ ജലവിതരണ വകുപ്പ് ഇത് പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. വെള്ളം റോഡിൽ കെട്ടിനിൽക്കുന്നതിനാൽ റോഡുപൊളിഞ്ഞ് പൈപ്പിന് സമീപം കുഴി രൂപപ്പെട്ടിട്ടുണ്ട്. തകരാർ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു