മുട്ടം: കൊവിഡ് വ്യാപനത്തെ തുടർന്ന് റേഷൻ കടകളിലൂടെ സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ കിറ്റ് വിതരണത്തിൽ ചില ഉദ്യോഗസ്ഥരിൽ നിന്ന് താല്പര്യക്കുറവുണ്ടാകുന്നതായി സി പി എം മുട്ടം ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം കെ ഷാജി വേസ്റ്റ് ലോക്കൽ സെക്രട്ടറി ടി എം റഷീദ് എന്നിവർ പറഞ്ഞു.മുട്ടത്ത് 7 റേഷൻ കടകളിൽ നിന്നും കഴിഞ്ഞ മാസത്തെ സൗജന്യ കിറ്റ് പൂർണ്ണമായും വിതരണം ചെയ്തിട്ടില്ല.മഞ്ഞ, റോസ് കാർഡിലുള്ളവർക്ക് കിറ്റ് നൽകിയെങ്കിലും നീല,വെളുപ്പ് കാർഡ് ഉടമകൾക്ക് വിതരണം ആരംഭിച്ചിട്ടില്ല.മുട്ടം പഞ്ചായത്ത്‌ പ്രദേശത്തുള്ള റേഷൻ കടകളിലേക്ക് സൗജന്യ കിറ്റുകൾ എത്തുന്നത് സപ്പ്ളെകോയുടെ മുട്ടം സൂപ്പർ മാർക്കറ്റിൽ നിന്നാണ്.എന്നാൽ മുട്ടം സപ്പ്ളെകോ സൂപ്പർ മാർക്കറ്റിലേക്ക് ജില്ലാ ഗോഡൗണിൽ നിന്ന് സാധന സാമഗ്രികൾ കൃത്യമായി എത്തിക്കാൻ ചില ഉദ്യോഗസ്ഥർ താല്പര്യം കാണിക്കുന്നില്ല.ഇതേ തുടർന്നാണ് റേഷൻ കടകളിൽ കിറ്റുകൾ എത്താൻ കാല താമസം വരുന്നത്.ഇത് സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ മന്ത്രിക്ക് പരാതി നൽകുമെന്ന് സി പി എം നേതാക്കൾ പറഞ്ഞു.