ഇടുക്കി: സംസ്ഥാന സഹകരണ വകുപ്പിന്റെ മേൽനോട്ടത്തിൽ കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ കീഴിൽ പ്രവർത്തിക്കു ന്ന എം.ബി.എ കോളേജായ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്ര അലുമിനി അസോസിയേഷനും ഇ.ഡി ക്ലബ്ബുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് സമൂഹത്തിലെ ഉന്നത ബിസിനസ്സ് പ്രൊഫഷണലുകളുമായി സംവദിക്കുന്നതിനായി ബിസിനസ്സ് ടാക്കത്തോൺ 2021 സംഘടിപ്പിക്കുന്നു . ഇന്ന് മുതൽ 13 വരെ നീണ്ട് നിൽക്കുന്ന ഈ സംവാദന പരിപാടിയുടെ മുഖ്യ ലക്ഷ്യം ബിസിനസ്സിന്റെ വിവിധ മേഖലകളിൽ നടക്കുന്ന ന്യൂതന പ്രവണതകളെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ ചിന്തിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്. കേപ്പ് ഡയറക്ടർ ഡോ. ആർ. ശശികുമാർ ഉത്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ഐ.എം.റ്റി ഡയറക്ടർ എ.കെ.ഡോ. പ്രശാന്ത് സ്വാഗതവും കേരളാ യൂണിവേഴ്‌സിറ്റി മാനേജ് മെന്റ് വിഭാഗം മേധാവി ഡോ.കെ.എസ് ചന്ദ്രശേഖർ വിശിഷ്ടാതിഥിയായും ബഹറിൻ ബെൽ മാർക്ക് കമ്പനിയുടെ ജനറൽ മാനേജർ എം.കെ ഗണേഷ് കുമാർ മുഖ്യ പ്രഭാഷകനുമാണ്. ചടങ്ങിൽ ഐ.എം.റ്റി ലക്ചറർ ആർ. ഹരികൃഷ്ണൻ നന്ദിയും പറയും.. കൂടുതൽ വിവരങ്ങൾക്ക് 8590599431, 7022383484 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.