ഇടുക്കി: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും ഇടുക്കി സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ ഉച്ചയ്ക്ക് 12ന് ജില്ലാ പഞ്ചായത്ത് പരിസരം ഹരിതാഭമാക്കാൻ പദ്ധതിയുടെ ഉദ്ഘാടനം എം. എം. മണി എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ പരിസ്ഥിതി സന്ദേശം നൽകും.
ഇടുക്കി ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷാൺട്രീ ടോം മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എൻ മോഹനൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം. ഭവ്യ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആശ ആന്റണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് കുരുവിള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ പി. കെ വിപിൻദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തുടങ്ങിയവർ സംസാരിക്കും.