കാഞ്ഞാർ: കൊവിഡ് നിയമങ്ങൾ നാട്ടിലുള്ളവർ കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാൻ സർക്കാർ നിയോഗിച്ച സെക് ട്രർ മജിസ്ട്രേറ്റിന് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ കഞ്ഞാറിലെത്തിയപ്പോൾ വിശപ്പ് പിടിച്ച് നിർത്താൻ കഴിഞ്ഞില്ല. വാഹനം നിർത്തി അടുത്തുള്ള ഹോട്ടലിൽ കയറിയ സെക് ട്രർ മജിസ്ട്രേറ്റും ഡ്രൈവറും കട ഉടമയോട് ഭക്ഷണം തരാൻ നിർദ്ദേശിച്ചു.നാട്ടിൽ നടക്കുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ ഭയമുള്ള ഹോട്ടൽ ഉടമ ഭക്ഷണം പാഴ്സലായി നൽകാം എന്ന് പറഞ്ഞു.അത് പറ്റില്ല ഇരുന്ന് കഴിക്കണമെന്നായി സെക് ട്രർ മജിസ്ട്രേറ്റ്.ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം തന്നാൽ അത് കൊവിഡ് പ്രോട്ടോകോളിന് വിരുദ്ധമാകും എന്നറിയാമായിരുന്ന കടയുടമ അവരുടെ ആവശ്യം നിരസിച്ചു.എന്നാൽ ഹോട്ടൽ ഉടമയെ അവഗണിച്ച് മറ്റുള്ളവരെ പോലെയല്ല താൻ, ഇരുന്ന് കഴിക്കാൻ എനിക്ക് അധികാരമുണ്ടെന്ന് പറഞ്ഞ്‌ സെക് ട്രർ മജിസ്ട്രേറ്റ് കടയിലേക്ക് കയറി ഇരിപ്പായി.പിന്നാലെ ഡ്രൈവറും.ഇതെല്ലാം വീക്ഷിച്ച് സമീപത്തുണ്ടായിരുന്ന പ്രദേശ വാസികളിൽ ചിലർ സംഭവം ഉടൻ പൊലീസിൽ അറിയിച്ചു.എന്നാൽ സ്ഥലത്ത് എത്തിയ പൊലീസ് നിയമങ്ങൾ കാറ്റിൽ പറത്തിയ സെക് ട്രൽ മജിസ്‌ട്രേറ്റിനെ ഒഴിവാക്കി കട ഉടമയുടെ പേരിൽ കേസും ചാർജ് ചെയ്‌തു എറണാകുളം ജില്ലയിലെ ഒരു പഞ്ചായത്തിസെക് ട്രൽ മജിസ്‌ട്രേറ്റാണ് കടയുടമയെ പ്രശ്നത്തിലാക്കിയത്.