തൊടുപുഴ: വ്യാപാരികൾ നേരിടുന്ന പ്രതിസന്ധിയും അതിന് പരിഹാരം കാണുന്നതിന് വ്യാപാരികൾക്ക് ഉത്തേജക പാക്കേജ് അനുവദിക്കുക, വൈദ്യുത ഫിക്‌സഡ് ചാർജുകൾ ഒഴുവാക്കുക, വാടക ഒരു വർഷത്തെയ്ക്ക് ഒഴിവാക്കുക, എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കുക, കൊവിഡ് വാക്‌സിൻ വിതരണത്തിൽ വ്യാപാരികൾക്ക് മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെയും പിജെ ജോസഫ് എം. എൽ. എയെയും വ്യാപാരസമൂഹം അഭിനന്ദിച്ചു.
ഒരു ദിവസം ചെരുപ്പ് വാങ്ങിക്കാൻ, ഒരു ദിവസം വാച്ച് നന്നാക്കാൻ,ഒരു ദിവസം മൊബൈൽ നന്നാക്കാൻ,ഒരു ദിവസം വാഹനം നന്നാക്കാൻ അടുത്ത ദിവസം വസ്ത്രം വാങ്ങിക്കാൻ അനുമതി നൽകിയിരിക്കുന്നത് ജനങ്ങളെ എല്ലാ ദിവസവും മാർക്കറ്റിലേക്ക് കൊണ്ടുവരുന്ന തെറ്റായ തീരുമാനമാണെന്ന് വ്യാപാരികൾ ചൂണ്ടികാണിച്ചു.
.500രൂപയുടെ ലൈസൻസ് ഫീസ് ഒഴിവാക്കിതരാത്ത സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഇന്ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രിയോടും ധനകാര്യമന്ത്രിയോടും
കൊച്ചിൻ ഓയിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് .ബേബി, കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം. എൻ. ബാബു,തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര എന്നിവർ സംയുക്തപ്രസ്താവനയിൽ ആവശ്യപ്പെട്ടു.