കുടയത്തൂർ: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ഇടുക്കി യൂണിറ്റിന്റെ നേതൃത്വത്തിൽ കുടയത്തൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യ അടുക്കളയിലേയ്ക്ക് നൽകിയ സാധന സാമഗ്രികൾ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ. ഫിലിപ്പിൽ നിന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ഉഷ വിജയൻ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജെ. ജേക്കബ്, പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനസ് ടി.എ, വാർഡ് മെമ്പർ ജോസഫ്, ഐ.വി.എ സംസ്ഥാന കമ്മിറ്റി മെമ്പർ ഡോ. ജെയ്സൺ ജോർജ്, ഡോ. നിഷാന്ത്, കുടയത്തൂർ വെറ്ററിനറി സർജൻ ഡോ. മുരളികൃഷ്ണ പി എന്നിവർ പങ്കെടുത്തു.