തൊടുപുഴ: ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്ക് അർഹമായ പരിഗണന നൽകിയിട്ടില്ലെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. വ്യാപാര മേഖലയ്ക്ക് ഉത്തേജക പാക്കേജ് ഉണ്ടാകേണ്ടതായിരുന്നു. വായ്പാ പദ്ധതികളാണ് പൊതുവെ പറഞ്ഞത്. ടൂറിസം സർക്യൂട്ട് നിശ്ചയിച്ചപ്പോൾ മധ്യകേരളം തഴയപ്പെട്ടു. കുമരകം, തേക്കടി, മൂന്നാർ സർക്യൂട്ട് വിട്ടു കളഞ്ഞത് ശരിയായില്ല. കാർഷിക വ്യാവസായിക മേഖലകൾക്ക് ഉണർവുണ്ടാകുന്ന നിർദ്ദേശങ്ങൾ ഒന്നും ബഡ്ജറ്റിൽ ഇല്ലെന്നും ജോസഫ് പറഞ്ഞു.