മുട്ടം: തൊടുപുഴ-മുട്ടം റൂട്ടിൽ കോടതി കവലയിൽ വെയ്റ്റിങ്ങ് ഷെഡിന് സമീപത്തുള്ള സൂചന ബോർഡ് അപകടാവസ്ഥയിൽ.രണ്ട് വൈദ്യുതി പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ് ചെറിയ കാറ്റടിച്ചാൽ നിലത്ത് വീഴുന്ന അവസ്ഥയിലാണ്. അനേകം വാഹനങ്ങളും കാൽനട യാത്രക്കാരും കടന്ന് പോകുന്ന സംസ്ഥാന പാതയോരത്താണ് ബോർഡ്.ദ്രവിച്ച് അടർന്ന് വീഴാറായ ചെറിയ ബോൾട്ടിന്റെ ബലത്തിലാണ് ബോർഡ് നിലത്ത് വീഴാതിരിക്കുന്നത്.അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.