തൊടുപുഴ: പ്രമുഖ ഭക്ഷ്യോത്പന്ന നിർമാതാക്കളായ ബ്രാഹ്മിൺസ് ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പതിപ്പള്ളി ഗവ. ട്രൈബൽ യു.പി സ്‌കൂളിലെ എല്ലാ കുട്ടികൾക്കും വേണ്ട പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു. നോട്ട് ബുക്കുകൾ, പേന, പെൻസിൽ, റബ്ബർ, സ്‌കെയിൽ, ക്രയോൺസ്, ബോക്‌സ്, സ്കെച്ച് പെൻ തുടങ്ങിയവയാണ് കുട്ടികൾക്ക് നൽകിയത്. പതിപ്പള്ളി സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്രാഹ്മിൺസ് കമ്പനി ഇടുക്കി സോണൽ മാനേജർ വി.ബി സജീവ് വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ പി.എ. വേലുക്കുട്ടൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് എൻ.ടി. വൽസമ്മ, ഊര് മൂപ്പനും സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയംഗവുമായ പി.ജി. ജനാർദ്ധനൻ, അദ്ധ്യാപികമാരായ മീര ജോൺ, ജയ്‌സമ്മ ജയ്‌സ് എന്നിവർ സംസാരിച്ചു.