തൊടുപുഴ: കൊവിഡ് പ്രതിരോധ പ്രവത്തനത്തിന്റെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പി.പി.ഇ കിറ്റ്, എൻ 95 മാസ്‌ക്, സാനിറ്റൈസർ, വിറ്റാമിൻ സിടാബ്ലലറ്റ്, ഫേസ് ഷീൽഡ് എന്നിവ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ഷാജി, കുമാരമംഗലം എഫ്.എച്ച്.സി മെഡിക്കൽ ആഫീസർ ജയ ജീനയ്ക്കാണ് പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായുള്ള വസ്തുക്കൾ കൈമാറിയത്. വാർഡ് മെമ്പർ സുമേഷ്, എം.എം. മാത്യു, ഒ.വി. ബിജു, ഷെമീന നാസർ, ഉഷാ രാജശേഖരൻ എന്നിവർ പങ്കെടുത്തു.