പൂമാല: മഴക്കാലപൂർവ്വ ശുചിത്വ പരിപാടിയുടെ ഭാഗമായി പൂമാല പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും വൃത്തിയാക്കി. മെഡിക്കൽ ആഫീസർ ഡോ. രാഹുൽ രാഘവൻ എല്ലാവർക്കും പ്രതിരോധ ഗുളികകൾ വിതരണം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹൻ ദാസ് പുതുശ്ശേരി, വാർഡ് മെമ്പർ അഭിലാഷ് രാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അനിൽ രാഘവൻ, ജെ.പി.എച്ച്.എൻ ലേഖമോൾ കെ.കെ, ലൈസമ്മ വി.ജി,​ ആശവവർക്കർ അംബിക ചന്ദ്രശേഖരൻ, വോളണ്ടിയർമാരായ ജേക്കബ് സെബാസ്റ്റ്യൻ, സുജിത്, ജിഷ്ണു ലാൽ, ആൽബിൻ ജേക്കബ്, മനോജ് കാക്കരശ്ശേരിൽ ആശുപത്രി അംഗങ്ങായ ഷീന മാത്യു,​ വിജയലക്ഷ്മി, ജയമോൾ എന്നിവർ എന്നിവർ നേതൃത്വം നൽകി.