അറക്കുളം: പഞ്ചായത്തിലെ പതിപ്പള്ളിയിലുണ്ടായ കൃഷി നാശം വിലയിരുത്താനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ച പതിപ്പള്ളി വാർഡിലെ തെക്കുംഭാഗത്തായിരുന്നു സന്ദർശനം. റബ്ബർ, വാഴ, കപ്പ, കമുക്, പ്ലാവ്, കൊക്കോ, തെങ്ങ്, അടക്കം നിരവധി കാർഷിക വിളകളാണ് ശക്തമായ കാറ്റിലും മഴയിലും മണ്ണിടിച്ചിലിലും നശിച്ചത്. കൃഷി ആഫീസർ സുജിതമോൾ, കൃഷി അസിസ്റ്റന്റ് സൗമ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. പഞ്ചായഞ്ച് മെമ്പർ പി.എ. വേലുക്കുട്ടനും ഒപ്പമുണ്ടായിരുന്നു.