phone
അഭിജിത്തിന് സ്‌മാർട്ട്ഫോൺ സമ്മാനിക്കുന്നു

പതിപ്പള്ളി: ചേറാടിയിൽ ഓൺലൈൻ പഠനത്തിന് സാഹചര്യമില്ലാതിരുന്ന ഒന്നാം ക്ലാസ്സുകാരന് കേരള ഗസറ്റഡ് ആഫീസേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി പുതിയ ഫോൺ സംഭാവന ചെയ്തു. കൊച്ചുപറമ്പിൽ അജി- ബിന്ദു ദമ്പതികളുടെ മകൻ അഭിജിത്തിനാണ് പുത്തൻഫോൺ സമ്മാനമായി കിട്ടിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പാണ് മൊബൈൽ ഫോൺ കുട്ടിക്ക് നൽകിയത്. ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ. ജേക്കബ്, അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ തുളസീധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുശീല ഗോപി, പി.എ. വേലുക്കുട്ടൻ, കെ.ജി.ഒ.എഫ് നേതാക്കളായ ആനന്ദ് വിഷ്ണു, നിശാന്ത് എം. പ്രഭ, ജയ്സൺ ജോർജ്ജ്, അഭിജിത്ത്, എം. ജറീഷ്, മുരളി കൃഷ്ണ, സുനിൽ സെബാസ്റ്റ്യൻ, സി.വി. വിപിൻ എന്നിവർ പങ്കെടുത്തു.