തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ്, വെസ്റ്റ് ഏരിയകളുടെ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ,​ ജില്ലാ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ഈസ്റ്റ് ഏരിയ യിൽ രാവിലെ ഒമ്പതിന് ആയുർവേദാശുപത്രിയിൽ നഗരസഭദ്ധ്യക്ഷൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. വെസ്റ്റ് ഏരിയായിൽ രാവിലെ 10ന് മുൻസിപ്പൽ ചെയർമാൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എം. ഹാജറ, സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. മഹേഷ്,​ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭ കുമാർ,​ ജില്ലാ വൈസ് പ്രസിഡന്റ് നീനാ ഭാസ്‌കരൻ,​ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി. രാജീവ്,​ സെക്രട്ടേറിയറ്റംഗങ്ങളായ ജാഫർ ഖാൻ,​ ജോബി ജേക്കബ്,​ പി.എം റഫീഖ്,​ ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.എ. ബിന്ദു,​ പി.എസ്. പ്രേമ,​ ബിജു സെബാസ്റ്റ്യൻ,​ പി.കെ. അബിൻ,​ പി.എൻ. ബിജു തുടങ്ങിയവർ പങ്കെടുക്കും.