തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും ലക്ഷദ്വീപ് കാവിവത്കരിക്കാനുള്ള കേന്ദ്ര സർക്കാരിനെതിരെ പൊരുതുന്ന ദ്വീപ് നിവാസികൾക്ക് പിന്തുണയറിയിച്ചും ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളി യൂണിയൻ തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം മോട്ടോർ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം.കെ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്. ജയകുമാർ അദ്ധ്യ ക്ഷത വഹിച്ചു.