ഇടുക്കി: അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എ പദ്ധതിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിന്റെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർക്ക് ഒമ്പതിന് വൈകിട്ട് അഞ്ച് വരെ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ നൽകാം. അപേക്ഷ സമർപ്പിച്ച നിശ്ചിത യോഗ്യതയുള്ളവർ 10ന് രാവിലെ 11 ന് നടക്കുന്ന എഴുത്ത് പരീക്ഷയും തുടർന്നുള്ള അഭിമുഖത്തിനും ഹാജരാകേണ്ടതാണ്. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ബി. കോം ഡിഗ്രിയും പി.ജി.ഡി.സി.എ യോഗ്യതയുള്ളവരെ മാത്രം പരിഗണിക്കും.