കലയന്താനി: ഡീൻ കുര്യക്കോസ് എം.പിയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം, യൂത്ത് കോൺഗ്രസ്, കർഷക കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കലയന്താനി ഫാമിലി ആരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളിയാമറ്റം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കച്ചവട സ്ഥാപനങ്ങളും വീടുകളും അണു നശീകരണം നടത്തി. ബ്ലോക്ക് സെക്രട്ടറി ബെന്നി വെട്ടിമറ്റം ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ സോണി കിഴക്കേക്കര, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഫ്രാൻസീസ് കറുന്തോട്ടിക്കൽ, ബ്ലോക്ക് സെക്രട്ടറി അലക്സ് പുത്തൻപുര എന്നിവർ നേതൃത്വം നൽകി.