kitt
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി മത്തായി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു

തൊടുപുഴ: കൊവിഡ് പശ്ചാത്തലത്തിൽ ദുരിതപൂർണമായ അവസ്ഥയിൽ വീടുകളിൽ കഴിയുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)​. ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയൻ തൊടുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുന്നൂറോളം തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്തു. 1200 രൂപ വിലമതിക്കുന്ന കിറ്റുകളാണ് യൂണിയൻ വിതരണം ചെയ്തത്. നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ഓട്ടോ തൊഴിലാളികൾ ഏരിയാ കമ്മിറ്റി ആഫീസിലെത്തി കിറ്റുകൾ സ്വീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി. മത്തായി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സി.പി. എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ഏരിയാ കമ്മിറ്റിയംഗങ്ങളായ ആർ. പ്രശോഭ്, എം.എം. റഷീദ്, ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം ഇ.വി. സന്തോഷ്, ഏരിയ സെക്രട്ടറി കെ.കെ. കബീർ എന്നിവർ പങ്കെടുത്തു.