തൊടുപുഴ: മഹാറാണി വെഡിംഗ് കളക്ഷന്റെ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി പ്രസ് ക്ലബ്ബിലെ മാദ്ധ്യമ പ്രവർത്തകർക്ക് കൊവിഡ് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം തൊടുപുഴ പ്രിൻസിപ്പൽ എസ്.ഐ ബൈജു പി. ബാബു നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, തൊടുപുഴ മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി, മഹാറാണി ഗ്രൂപ്പ് എം.ഡി റിയാസ് വി.എ, ജി.എം. നിസാർ പഴംപള്ളിയിൽ, സീനിയർ മാനേജർ നിയാസ് പി.കെ, മറ്റ് പ്രസ് ക്ലബ് ഭാരവാഹികളും പങ്കെടുത്തു. ചടങ്ങിൽ പ്രസ്ക്ലബ് ട്രഷറർ സി. സമീർ നന്ദി പറഞ്ഞു.