രാജാക്കാട്: ഒന്നര ലിറ്റർ വാറ്റ് ചാരായവുമായി പൂപ്പാറയിൽ ഒരാൾ പിടിയിൽ. ഓപ്പറേഷൻ ലോക് ഡൗണിന്റെ ഭാഗമായി പൊലീസും എക്‌സൈസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്. പൂപ്പാറ ചെമ്പാലയിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒന്നരലിറ്റർ ചാരായം സഹിതം പാറത്താഴത്ത് മണികണ്ഠനെയാണ് കസ്റ്റഡിയിലെടുത്തത്. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ആഫീസിലെ പ്രിവന്റീവ് ആഫീസറായ പി.ബി. രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്‌സൈസ് ആഫീസർമാരായ ഇ.സി. ജോജി, എം. നൗഷാദ്, എസ്. അരുൺ, വനിത സി.പി.ഒ ഹരിപ്രിയ, സി.പി.ഒ ബേസിൽ എന്നിവർ പങ്കെടുത്തു.