joseph
പുറപ്പുഴയിൽ പി.ജെ ജോസഫ് എം.എൽ.എഫലവൃക്ഷതൈ നടുന്നു

പുറപ്പുഴ : പുറപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും പുറപ്പുഴ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷവും ഒരു കോടി ഫലവൃക്ഷതൈ വിതരണ ഉദ്ഘാടനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ അദ്ധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ്എം.എൽ.എ ഫലവൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് .രാജേശ്വരി ഹരിധരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറ്കടർ ആൻസി തോമസ്, പഞ്ചായത്ത് സെക്രട്ടറി എ. ആർ ഉഷ, ടെക്‌നിക്കൽ സ്‌കൂൾ അദ്ധ്യാപകൻ ശ്രീ.എക്‌സിൻ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോർജ്ജ് മുല്ലക്കരി നന്ദി പറഞ്ഞു.